Posted On
date_range Updated On
date_range വ്യത്യസ്ത മേക് ഓവറിൽ മഞ്ജു, ഉദാഹരണം സുജാത
മഞ്ജു വാര്യർ ചിത്രമായ ഉദാഹരണം സുജാതയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ സി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദാഹരണം സുജാത ടീസർ പുറത്തിറങ്ങി.
കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു
ചിത്രത്തിന്റെ തിരക്കഥ നവീന്‍ഭാസ്‌കറാണ്. അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.