Posted On
date_range Updated On
date_range സുനാമിയുടെ ചിത്രീകരണം പുനരാരംഭിച്ചു
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച സുനാമി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിച്ചു. ലാൽ & ജൂനിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് സുനാമി.
എറണാകുളം കച്ചേരിപ്പടിയിൽ വെച്ചാണ് ഷൂട്ടിങ് പുനരംഭിച്ചത്. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ലാലിന്‍റെ മരുമകൻ അലൻ ആന്‍റണിയാണ്. സർക്കാർ നിർദേശിച്ചിരിക്കുന്ന വിധത്തിൽ 50 പേർ മാത്രമാണ് ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നത്.
തെർമൽ സ്കാനർ, മാസ്കുകൾ, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം. ബാലു വർഗീസാണ് നായകൻ. ഇന്നസെന്‍റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.