Posted On
date_range Updated On
date_range ഷൂട്ടിങ്ങിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റു VIDEO
കോഴിക്കോട്: സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിെൻറ ശരീരത്തിൽ തീ പടർന്ന് നിസ്സാര പൊള്ളലേറ്റു. വെള് ളിയാഴ്ച ഉച്ചക്ക് എടക്കാട് നടന്ന ‘എടക്കാട് ബറ്റാലിയൻ 06’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഡ്യൂപ്പില്ലാതെ അഭി നയിച്ചപ്പോഴായിരുന്നു സംഭവം.
തീ പടർന്ന് പിടിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന അണിയറ പ്രവർത്തകർ വെള്ളമൊഴിച്ച് തീയണക്കുകയും ഉടൻ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. താരത്തിനേറ്റ പരിക്ക് നിസ്സാരമാണെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
Full View
അപകടസാധ്യതയുള്ള രംഗത്ത് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ നിർബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സംഘട്ടനരംഗം അഭിനയിച്ച് പൂർത്തിയാക്കിയശേഷമാണ് അദ്ദേഹം പിൻവാങ്ങിയത്.
Full View
സംഭവത്തിനു ശേഷം ടൊവിനോ തോമസ് തന്നെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തീ പിടിക്കുന്ന വിഡിയോയുടെ ലിങ്കും ടൊവിനോ ഷെയർ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.