ടൊവീനോയുടെ കീബോർഡ് വായനയും ഗാനാലാപനവും ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ടൊവീനോ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് കൈയ്യടി നേടുന്നത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേൽ ഇതുപോലെ തീവണ്ടിയിൽ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെ. ഒടുവിൽ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന് പറഞ്ഞാണ് ടൊവീനോ വിഡിയോ പോസ്റ്റ് ചെയ്തത്.
ഇന്നലെ വരെ കുഴപ്പമില്ലാതിരുന്ന മനുഷ്യനാണ് എന്ന തരത്തിൽ തമാശ രൂപേണ നിരവധി കമന്‍റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. 'പൽദേസി പൽദേസി' എന്ന ഗാനമാണ് കീബോഡിലൂടെ ടൊവീനോ വായിക്കുന്നത്. ഇത് കൂടാതെ ആതേ പാട്ട് വയറ്റത്തടിച്ചും താരം പാടുന്നുണ്ട്. മാരിയുടെ രണ്ടാം ഭാഗ ചിത്രീകരണത്തിനായി വിദേശത്താണ് ടൊവീനൊയുള്ളത്. ചിത്രത്തിൽ വില്ലനായാണ് താരമെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.