ഈ പടത്തിലും ഉമ്മ ഉണ്ട്; പക്ഷേ ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് -ടൊവീനോ

ടോവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രം എന്‍റെ ഉമ്മാന്‍റെ പേര് 21ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന് ക്ലീൻ യു സർട ്ടിഫിക്കറ്റ് ലഭിച്ചത് ട്രോളായാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്.

അങ്ങനെ കാലങ്ങൾക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീൻ 'യു' സർട്ടിഫിക്കറ്റ്. ഈ പടത്തിലും ഉമ്മ ഉണ്ട്. പക്ഷെ 'ചുംബനം' എന്നർത്ഥം വരുന്ന 'ഉമ്മ' അല്ല , 'അമ്മ' എന് നർത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ !ഇനി കുടുംബപ്രേക്ഷകർക്കു ധൈര്യായിട്ട് വരാല്ലോ എന്നാണ് ടൊവീനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ടൊവീനോ ചിത്രങ്ങളിൽ ചുംബനരംഗങ്ങൾ കൂടുതലാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂ ചിലർ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി കൂടിയാണ് ടൊവീനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഉൗർവശിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജോസ്​ സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ആ​േൻറാ ജോസഫും സി.ആർ സലീമും ചേർന്നാണ്​. ജോസ്​ സെബാസ്റ്റ്യൻ ശരത്​ ആർ. നായർ എന്നിവർ ചേർന്ന്​ രചന നിർവഹിക്കുന്നു. ഗോപി സുന്ദറാണ്​ സംഗീതം. മഹേഷ്​ നാരായണൻ എഡിറ്റിങും സന്തോഷ്​ രാമൻ കലാ സംവിധാനവും നിർവഹിക്കുന്നു.

Full View
Tags:    
News Summary - Tovino Thomas onTrolls Clean U certificate on Ente Ummante Peru-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.