Posted On
date_range Updated On
date_range കൽക്കിയുമായി ടൊവിനോ എത്തുന്നു
സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന തീവണ്ടി എന്ന ചിത്രത്തിെൻറ ടീമിനൊപ്പം വീണ്ടും ടൊവിനോ തോമസ് ഒരുമിക്കുന്നു. കൽക്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിെൻറ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൊലീസ് ഉദ്യോഗസ്ഥനായാണ് താരം ചിത്രത്തിൽ വേഷമിടുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
തീവണ്ടിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ പ്രവീണ്‍ പ്രഭാറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗതം ശങ്കറാണ് ക്യാമറ ചലിപ്പിക്കുന്നത്. സുജിന്‍ സുജാതനും പ്രവീണ്‍ പ്രഭാരവും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി കഥയൊരുക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.