Posted On
date_range Updated On
date_range ടോവിനോ, സൗബിൻ; മുഹ്സിൻ പരാരി-ആഷിക് അബു ചിത്രം ‘തല്ലുമാല’
വൈറസിന് ശേഷം ആഷിഖ് അബു-മുഹ്സിൻ പരാരി കൂട്ടുകെട്ടിൽ തല്ലുമാല എന്ന പേരിൽ പുതിയ ചിത്രമൊരുങ്ങുന്നു. ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിൻെറ കഥയും സംവിധായകനായ മുഹ്സിന്‍ പരാരിയാണ്. സഹ എഴുത്തുകാരനായി തമാശയുടെ സംവിധായകന്‍ അഷ്റഫ് ഹംസ എത്തുന്നു.
ഒ.പി.എമ്മിൻെറ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് തല്ലുമാല നിര്‍മിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം സുഷിന്‍ ശ്യാം. എഡിറ്റിംഗ് - സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷാര്‍ ഹംസയും മേക്കപ്പ് റോണക്സ് സേവ്യറും നിര്‍വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.