ലോക്കൽ ഹീറോ ‘മിന്നൽ മുരളി’യായി ടൊവീനോ

'ഗോദ'ക്ക് ശേഷം ടൊവീനോ തോമസ് നായകനാകുന്ന ബേസിൽ ജോസഫ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. 'മിന്നൽ മുരളി'യെന്നാണ ് പേര്. ടൊവിനോ തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടത്. ഇത്തവണ ഒരു നാടൻ സൂപ്പർ ഹീറോ കഥാപാ ത്രവുമായാണ് എത്തുന്നതെന്ന് ടൊവീനോ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സോഫിയ പോൾ ചിത്രത്തിന്‍റെ നിർമാണം നിർവഹിക്കും. ഗോദ, കുഞ്ഞിരാമായണം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ബേസിൽ ജോസഫ്.

മനു അശോകന്‍റെ ഉയിരേ, സലിം അഹമ്മദിന്‍റെ ആൻഡ് ദ ഒാസ്കാർ ഗോസ് ടു, ആഷിഖ് അബുവിന്‍റെ വൈറസ്, അരുൺ ബോസിന്‍റെ ലൂക്കാ, ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റ് ടൊവീനോ ചിത്രങ്ങൾ.

Full View
Tags:    
News Summary - Tovino Thomas Minnal Murali -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.