Posted On
date_range Updated On
date_range ടൊവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു
കോഴിക്കോട്: യുവതാരം ടൊവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് ടോവിനോ തോമസിനും ഭാര്യ ലിഡിയക്കും ജനിച്ചത്. ടോവിനോ തെൻറ ഒൗദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. പുതിയ കുഞ്ഞ് പിറന്നതില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ഇന്ദ്രജിത്ത്, ആഷിഖ് അബു, പൂര്‍ണിമ ഇന്ദ്രജിത്ത്, നീരജ് മാധവ്, പ്രാചി തെഹ്ലാൻ, റീനൂ മാത്യൂസ് എന്നിവരടക്കം നിരവധി താരങ്ങളാണ് ടൊവിനോക്ക് ആശംസകളുമായി എത്തിയത്.
ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബർ 25നാണ് ലിഡിയയെ ടോവിനോ മിന്നുകെട്ടിയത്. 2016 ജനുവരി 11ന് ഇരുവർക്കും ഇസ എന്ന പെൺകുട്ടി പിറന്നു. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, മിന്നൽ മുരളി എന്നീ ചിത്രങ്ങളാണ് ടൊവിനോയുടേതായി ഇനി തിയറ്ററിൽ എത്താനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.