Posted On
date_range Updated On
date_range മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിെൻറ ടൈറ്റിൽ ടീസർ VIDEO
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിെൻറ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. തെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസർ പുറത്തുവിട്ടത്. മാമാങ്കത്തിെൻറ ചരിത്രം പറയുന്ന ചിത്രത്തിൽ സ്ത്രീ വേഷത്തിലടക്കം നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുക.
കാവ്യ ഫിലിംസിെൻറ ബാനറിൽ വേണു കുന്നപ്പള്ളി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. ഹിസ്റ്ററി ഒാഫ് ബ്രേവ് എന്ന ടാഗ്ലൈനിലാണ് മാമാങ്കം വരുന്നത്. ചിത്രത്തിെൻറ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ മെയ് 10ന് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം തുടക്കത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രം ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.