Posted On
date_range Updated On
date_range ഒരു സൈഡീന്ന് ഞാനങ്ങ് തുടങ്ങിയിട്ടേയുള്ളു; തൃശൂർ പൂരം ട്രെയിലർ
ആട് 2ന് ശേഷം ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന തൃശൂർ പൂരത്തിെൻറ ട്രെയിലറെത്തി. പുള്ളി ഗിരിയെന്ന ഗുണ്ടാനേതാവായാണ് ചിത്രത്തിൽ ജയസൂര്യ വേഷമിടുന്നത്. തൃശൂർ നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ കഥയായിരിക്കും തൃശൂർ പൂരമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വിജയ് ബാബുവിെൻറ ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് മോഹനാണ്. രതീഷ് വേഗയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കാക്ക കാക്ക, ഗജിനി, ഇരുമുഖൻ, ഇമൈയ്ക്ക നൊടികൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കാമറ ചെയ്ത ആർ.ഡി രാജശേഖർ ആണ് ഛായാഗ്രാഹകൻ. ഡിസംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.