'തൃശ്ശിവപേരൂര്‍ ക്ളിപ്ത'ത്തിന്‍റെ ഫസ്റ്റ്ലുക്

ആസിഫ്  അലിയെ നായകനാക്കി രതീഷ്കുമാര്‍ സംവിധാനം ചെയ്യുന്ന 'തൃശ്ശിവപേരൂര്‍ ക്ളിപ്ത'ത്തിന്‍റെ ഫസ്റ്റ്ലുക് പുറത്തിറങ്ങി. ആമേന്‍ എന്ന ചിത്രത്തിനു ശേഷം വൈറ്റ് സാന്‍ഡ്സ് മീഡിയ ഹൗസിന്‍െറ ബാനറില്‍ ഫരീദ് ഖാനും ഷലീല്‍ അസീസുമാണ് നിര്‍മാതാക്കള്‍.

ചെമ്പന്‍ വിനോദ്, ബാബുരാജ്, ടി.ജി. രവി, ഇര്‍ഷാദ്, സുധീഷ്,നന്ദു, സുനില്‍ സുഖദ, ശ്രീജിത്ത് രവി, വിജയകുമാര്‍, സുധി കോപ്പ, മേഘനാഥന്‍, ജയരാജ് വാര്യര്‍, റോണി രാജ്, ജുവല്‍ മേരി, അപര്‍ണ ബാലമുരളി, പാര്‍വതി,അഞ്ജന തുടങ്ങിയവരഭിനയിക്കുന്നു. തിരക്കഥ: പി.എസ്. റഫീഖ്,ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, പി.എസ്. റഫീഖ്, സംഗീതം: ബിജിപാല്‍. ഛായ:സ്വരൂപ് ഫിലിപ്പ്. എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷെയ്ക് അഫ്സല്‍. കല: വിനീഷ് ബംഗ്ളാന്‍. ചമയം: റോണക്സ് സേവ്യര്‍. വസ്ത്രം : സമീറ സനീഷ്. മുഖ്യ സംവിധാനസഹായി: ഷൈനു ചന്ദ്രന്‍. സംവിധാന സഹായികള്‍: രവി വാസുദേവ്, നെല്‍സണ്‍.  അസി. സംവിധായകര്‍: അനീഷ് ജോര്‍ജ്, ശ്രീലക്ഷ്മി മങ്ങാട്ട്, രഞ്ജിത്ത് മഠത്തില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കോഴിക്കോട്. പ്രൊഡ. എക്സി: ബിനു മണമ്പൂര്‍. നിശ്ചല ഛായ: അനൂപ് ചാക്കോ. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

Tags:    
News Summary - Thrissivaperoor Kliptham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.