'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' -ഫസ്റ്റ്ലുക് 

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന  'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചത്. പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂട്, അലെന്‍സിയർ, സൗബിൻ, വെട്ടുക്കിളി പ്രകാശ്, ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട്, നിമിഷാ സണ്ണി, എസ്.കെ. മിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിമിഷയാണ് ചിത്രത്തിലെ നായിക. 

ബിജിപാല്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സജീവ് പാഴൂരിന്‍റേതാണ് തിരക്കഥ. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രസംയോജനം കിരണ്‍ ദാസ്.


Full View

Tags:    
News Summary - thondimuthalum driksaakshiyum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.