തീവണ്ടി വൈകിയേ ഒാടൂവെന്ന് തന്നോടെങ്കിലും പറയാമായിരുന്നു -ടൊവീനോ

ടൊവീനോ തോമസ് ചിത്രം തീവണ്ടിയുടെ റിലീസിങ് വീണ്ടും മാറ്റി. ഇത് മൂന്നാം തവണയാണ് ചിത്രത്തിന്‍റെ റിലീസിങ് നീട്ടുന്നത്. റിലീസിങ് മാറ്റിവെച്ച കാര്യം ആഗസ്റ്റ് സിനിമാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

 ഇക്കാര്യം തന്നോടെങ്കിലും നേരത്തെ പറയാമായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് ടൊവീനോ ഈ പോസ്റ്റ് ഷെയർ ചെയ്തത്. പുതിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും നന്ദി ഉണ്ടെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. 

Full View

ഒരു ചെയിൻ സ്​മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​.

ദുൽഖർ സൽമാൻ ചിത്രം സെക്കൻഡ്​ ഷോക്ക്​ വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ്​ തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്​. പുതുമുഖ നടി സംയുക്​ത മേനോനാണ്​ നായിക. സൈജു കുറുപ്പ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീഷ്​, സുരഭി ലക്ഷ്​മി തുടങ്ങിയരും ചിത്രത്തിലുണ്ട്​. 

Tags:    
News Summary - Theevandi Releasing Postponed Again-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.