ജീത്തു ജോസഫിന്‍റെ തമിഴ് ചിത്രം; ‘തമ്പി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ്ചിത്രമായ ‘തമ്പി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. കാർത്തിയാണ് ചിത്രത്തിൽ നായകൻ. ജ്യോതികയും പ്രധാന വേഷത്തിലെത്തുന്നു. കാർത്തി‍യുടെ ജ്യേഷ്ഠൻ നടൻ സൂര്യയാണ് ട്വിറ ്ററിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

ദൃശ്യത്തിന്‍റെ റീമേക്കായ പാപനാശം ആയിരുന്നു ജീത്തുവിന് ‍റെ ആദ്യ തമിഴ് ചിത്രം. ‘തമ്പി’ അടുത്ത മാസമാണ് തീയറ്ററുകളിലെത്തുക. വയാകോം 18 സ്റ്റുഡിയോസും സുരാജ് സദാനയും ചേര്‍ന ്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍.ഡി. രാജശേഖറാണ്. സംഗീതം ഗോവിന്ദ് വസന്ത.

Tags:    
News Summary - thambi movie first look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.