ഇത്​ അനുഭവിക്കാത്തോർക്ക്​ പറഞ്ഞാ മനസിലാവൂല; തമാശയുടെ ടീസറെത്തി

അഷ്​റഫ്​ ഹംസ സംവിധാനം ചെയ്​ത്​ വിനയ്​ ഫോർട്ട്​ നായകനാകുന്ന റൊമാൻറിക്ക് കോമഡി ചിത്രം തമാശയുടെ ടീസർ പുറത്തി റങ്ങി.
ചിത്രത്തിൽ കോളജ് അദ്ധ്യാപകനായാണ്​ വിനയ്​ ഫോർട്ട്​ വേഷമിടുന്നത്​. ദിവ്യ പ്രഭ, ഗ്രേസ് ആൻറണി, ചിന്നു ച ാന്ദിനി, എന്നിവരാണ്​ നായികമാരാകുന്നത്​. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവരും മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും. മുഹ്സിൻ പരാരി എഴുതി, റെക്സ് വിജയൻ-ഷഹബാസ് അമൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം വൈറലായിരുന്നു.

Full View
Tags:    
News Summary - Thamaasha Movie Official Teaser Vinay Fort-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.