സുഡാനിക്ക് ശേഷം ഹാപ്പി അവേഴ്സ് 'തമാശ'യുമായി വരുന്നു

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹാപ്പി അവേർസിന്‍റെ ബാനറിൽ നവാഗതനായ അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം തമാശയു ടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. ചെമ്പൻ വിനോദ് , ലിജോ ജോസ് പല്ലിശ്ശേരി, ഷൈജു ഖാലിദ് , സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരിടവേളക്ക് ശേഷം സമീർ താഹിർ ചായഗ്രഹണം നിർവഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തിൽ വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്നു. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Tags:    
News Summary - Thamaasha movie first look-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.