Posted On
date_range Updated On
date_range പഴയകാല നടി അഞ്ജു മരിച്ചെന്ന് വ്യാജ പ്രചരണം
കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പഴയകാല നടി അഞ്ജു മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം. പ്രചരണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി അഞ്ജു തന്നെ രംഗത്തെത്തി.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജവാർത്തയാണ്. വാർത്ത കുടുംബത്തെയും എന്നെയും മാനസികമായി തളർത്തുന്നു. നിരവധി പേർക്ക് മുമ്പ് സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴാണ് താൻ ഇത് അനുഭവിക്കുന്നതെന്നും അഞ്ജു പ്രതികരിച്ചു.
തമിഴില്‍ ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങി. ഓളങ്ങള്‍ എന്ന ചിത്രത്തില്‍ അംബികയുടെ മകളായി വേഷമിട്ടത് അഞ്ജുവായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നായികയുമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.