Posted On
date_range Updated On
date_range ആമേന്‍ നായിക സ്വാതി റെഡ്ഡി വിവാഹിതയായി
ആമേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സ്വാതി റെഡ്ഡി വിവാഹിതയായി. പൈലറ്റായ വികാസ് ആണ് വരൻ. ഇന്നലെ ഹൈദരാബാദില്‍ ആഘോഷപൂര്‍വ്വമായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മലയാളി സിനിമാപ്രവര്‍ത്തകര്‍ക്കായി സെപ്തംബര്‍ 2ന് കൊച്ചിയില്‍ സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.
2005ല്‍ പുറത്തിറങ്ങിയ ഡേഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമയിലെത്തിയത്. സുബ്രഹ്മണ്യപുരം ആണ് സ്വാതിയെ ശ്രദ്ധേയയാക്കിയത്. മലയാളത്തില്‍ ആമേനാണ് സ്വാതിയെ പ്രിയങ്കരിയാക്കിയത്. പിന്നീട് നോര്‍ത്ത് 24 കാതം, മോസയിലെ കുതിര മീനുകള്‍, ഡബിള്‍ ബാരല്‍, ആട് ഒരു ഭീകരജീവിയാണ് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.