സിനിമകൾക്ക്​ ഡേറ്റ്​ നൽകി; മൽസരിക്കാനില്ലെന്ന്​ സുരേഷ്​ ഗോപി

തിരുവനന്തപുരം: 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന്​ സുരേഷ്​ ഗോപി എം.പി. പുതിയ ചിത്രങ്ങൾക്ക്​ ഡ േറ്റ്​ നൽകിയിട്ടുണ്ടെന്നും ഇപ്പോൾ അതി​​​െൻറ തിരക്കിലാണെന്നും സുരേഷ്​ ഗോപി പറഞ്ഞു.

നടനും രാജ്യസഭാംഗവു മായ സുരേഷ്​ ഗോപി തിരുവനന്തപുരം, കൊല്ലം എന്നീ മണ്ഡലങ്ങളിൽ ഏതിൽ നിന്നെങ്കിലും മൽസരിക്കുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതോടെ തിരുവനന്തപുരത്ത്​ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മൽസരിക്കാനുള്ള സാധ്യതയേറി. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ്​ തിരുവനന്തപുരം. നാട്ടുകാരനെന്ന പരിഗണന നൽകിയാണ്​ കൊല്ലത്ത്​ സുരേഷ്​ ഗോപിയുടെ പേര്​ ബി.ജെ.പി നേതാക്കൾ നിർദേശിച്ചത്​.

Tags:    
News Summary - Suresh gopi on loksabha elections-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.