'ഗോൾഡ് കോയിന്‍സു'മായി സണ്ണി വെയ്ൻ- ട്രെയിലർ

സണ്ണി വെയ്ൻ ചിത്രം 'ഗോൾഡ് കോയിന്‍സി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പ്രമോദ് ഗോപിനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീവിതത്തിന്‍റെ നന്മകളുമായി ഗ്രാമത്തിൽ നിന്ന് നഗരത്തിലെത്തുന്ന കുട്ടികളുടെ കഥയാണിത്.

മാസ്റ്റര്‍ വാസുദേവ്, മാസ്റ്റര്‍ ഗോപാല്‍, ബേബി നേഹ എന്നിവര്‍ക്കൊപ്പം സായ് കുമാർ, പാഷാണം ഷാജി, ഡോ. അമീര്‍, മീരാനന്ദന്‍, ടെസ്സ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നേനി എന്‍റർടെയ്ൻമെന്‍റ്സ് നിർമിക്കുന്ന ചിത്രത്തിൽ സോപാനം എന്‍റർടെയ്ൻമെന്‍റും സഹകരിക്കുന്നു.

അനില്‍ നെടുമങ്ങാടാണ് ചിത്രത്തിന്‍റെ തിരക്കഥ. ഗാനരചന- പി.എസ് റഫീഖ്, സംഗീതം, പശ്ചാത്തല സംഗീതം- ഒൗസേപ്പച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, എഡിറ്റിങ് -സന്ദീപ് നന്ദകുമാർ, ഡി.ഒ.പി -മഞ്ജു ലാൽ. മേയ് 19 ഗോൾഡ് കോയിൻസ് തിയറ്ററുകളിലെത്തും.
Full View

Full View
Tags:    
News Summary - SUNNY WYNE MALAYALAM MOVIE GOLD COINS TRAILER released PRAMOD GOPAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.