Posted On
date_range Updated On
date_range സുഡാനി ഫ്രം നൈജീരിയ 23നെത്തും
നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിെൻറ റിലിസിങ് തീയതി പ്രഖ്യാപിച്ചു. ഇൗ മാസം 23ന് ചിത്രം തിയറ്ററുകളിലെത്തിയേക്കും. സൗബിന്‍ ഷാഹിർ നായക കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഫുട്‌ബോള്‍ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായിരുന്നു ചിത്രീകരണം. ചിത്രത്തിലെ പാട്ടും ട്രൈലറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ് . റെക്‌സ് വിജയന്റേതാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.