സകരിയ്യ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയെ ഏറ്റെടുത്ത് ഗൾഫ് പ്രേക്ഷകരും. വ്യാഴാഴ്ച ഖത്തറിലെ 9 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്.
തിയറ്ററുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഏഷ്യന്‍ ടൗണിലെ ഒന്നാം നമ്പര്‍ സ്‌ക്രീനില്‍ നടന്ന പ്രിവ്യൂ ഷോയിലേക്ക് സംവിധായകന്‍ സക്കരിയ്യയോടൊപ്പം പിന്നണി പ്രവര്‍ത്തകരായ മുഹ്‌സിന്‍ പരാരി അനീഷ് ജി മേനോന്‍, സമീര്‍ താഹിര്‍, അഭിനേതാക്കളായ നവാസ് വള്ളിക്കുന്ന്, അല്‍താഫ് തുടങ്ങിയവരും എത്തിയിരുന്നു.
സിനിമ ഗള്‍ഫിലേക്കെത്തുമ്പോള്‍ മലയാളത്തിനു പുറത്തുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നതായി സംവിധായകന്‍ സക്കരിയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.