സ്​റ്റെഫി,​ ആ സംവിധായികയുടെ പേര് പറയണമായിരുന്നു -ഷിബു ജി സുശീലൻ

വനിത ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ വിമൻ ഇൻ സിനിമ കലക്​ടീവിലെ (ഡബ്ല്യു.സി.സി) ഒരു സംവിധായികക്കെതിരെ കോസ്​റ്റ്യൂം ഡിസൈനർ സ്​റ്റെഫി സേവ്യർ ആരോപണം ഉന്നയിച്ചതി​​െൻറ പശ്ചാത്തലത്തിൽ പ്രതികരണവുമായി നിർമാതാവ്​ ഷിബു ജി. സുശീലൻ. സ്​റ്റെഫി ആ നായിക മൂത്ത സംവിധായികയുടെ പേര്​ പറയണമായിരുന്നുവെന്നും അല്ലെങ്കിൽ അത് സംഘടനയിലെ​ മറ്റ് സംവിധായികമാരെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവർത്തകയോട് ഇങ്ങനെ ആണോ ചെയുന്നത്. ഡയലോഗ് പറഞ്ഞിട്ടോ, ബാനർ പൊക്കി പിടിച്ചു ഡാൻസ് കളിച്ചിട്ടോ കാര്യം ഇല്ല. കൂടെ നിർത്താനുള്ള മനസ്സാണ് വേണ്ടത്. അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരിയല്ലെന്നും​ അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്റ്റെഫിയോട് ഡബ്ല്യു.സി.സിയിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടി ആണ് വനിത സംഘടന എടുത്തതെന്നും ആ സംവിധായികക്കെതിരെ നടപടിയെടുക്കാൻ ഡബ്ല്യു.സി.സി എന്ന സംഘടന തയാറാകുമോ എന്നും ഷിബു ജി. സുശീലൻ ചോദിച്ചു.


ഷിബു ജി. സുശീല​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണ രൂപം:

കോസ്റ്റും ഡിസൈനർ സ്റ്റെഫിക്ക് ആ നായിക മൂത്ത സംവിധായികയുടെ പേര് പറയാമായിരുന്നു. പേര് പറയാതിരിക്കുമ്പോൾ ഡബ്ല്യു.സി.സിയിലുള്ള മറ്റ് സംവിധായികമാരെയും ബാധിക്കും. അത് ശരിയല്ല. പേര് തുറന്നു പറയാൻ ധൈര്യം കാണിക്കണം.

അവസരം തന്നത് ഇവിടെ ഉള്ള നിർമ്മാതാക്കളുംസംവിധായകരും ആണ് അത് കൊണ്ട് പേര് പറയാൻ മടി കാണിക്കേണ്ട കാര്യം ഇല്ല. ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവർത്തകയോട് ഇങ്ങനെ ആണോ ചെയുന്നത്.

ഇത് ആണോ വനിതാ സ്നേഹം.. ഇതിനുള്ള "ഒരിടം" ആണോ ഡബ്ല്യു.സി.സി. ഡയലോഗ് പറഞ്ഞിട്ടോ, ബാനർ പൊക്കി പിടിച്ചു ഡാൻസ് കളിച്ചിട്ടോ കാര്യം ഇല്ല. കൂടെ നിർത്താനുള്ള മനസ്സാണ് വേണ്ടത്. അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരി അല്ല .

സ്റ്റെഫിയെ സിനിമയിൽ വർക്ക്‌ ചെയ്യാൻ സംവിധായിക വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെ​േൻറാ ഇല്ലാതെ തന്നെ
ഏൽപ്പിച്ച ജോലി രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും ചെയ്തുകൊടുത്തു. എന്നാൽ റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, അത് കൊടുക്കാതെ സ്റ്റെഫി അറിയാതെ വർക്ക്‌ ചെയ്യാൻ അവരുടെഅസിസ്റ്റൻറിനെ വിളിക്കുക... അത് വളരെ മോശമായി പോയി .

(നിങ്ങളെ മാറ്റിയിട്ടു നിങ്ങളുടെ അസിസ്റ്റന്റിനെ ഡയറക്ട് ചെയ്യാൻ വിളിച്ചാൽ നിങ്ങൾ പ്രതികരിക്കില്ലെ)

ഇക്കാര്യങ്ങളിൽ സ്റ്റെഫി പ്രതികരിച്ചപ്പോൾ "സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് "എന്ന ഡയലോഗ് പറയുക ആണോ ചെയേണ്ടത്. ഇതൊക്കെ ഡബ്ല്യു.സി.സിയിലെ ഒരംഗം പറയുന്നത് ശരി ആണോ ? സിനിമയിൽ സ്ത്രീകൾക്ക് നേരെ വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയായ ഡബ്ല്യു.സി.സിയിലുള്ള ഒരു സംവിധായിക ഇങ്ങനെ ആണോ സഹപ്രവർത്തകയോട് പെരുമാറുന്നത്.

സ്റ്റെഫിയോട് ഡബ്ല്യു.സി.സിയിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടി ആണ് വനിത സംഘടന എടുത്തത് ? ഇനിയെങ്കിലും ആ സംവിധായികക്ക് എതിരെ നടപടി എടുക്കാൻ ഡബ്ല്യു.സി.സി എന്ന സംഘടന തയാറാകുമോ ?

പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ നിന്ന് മാറ്റി നിർത്തിയിട്ട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും സ്റ്റെഫിയുടെ പേര് വെക്കാതെ ഒഴിവാക്കിയത് സംവിധായികയുടെ ധിക്കാരത്തെയുംഅഹങ്കാരത്തെയാണ് കാണുവാൻ സാധിക്കുന്നത്.

സ്റ്റെഫിയും അവരുടെ ജോലിയിലുള്ള മികവിൽ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിയ വ്യക്തിയാണ്. 2015ല്‍ സിനിമാജീവിതം തുടങ്ങിയ സ്റ്റെഫിക്കു മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ് എന്ന് സ്റ്റെഫി പറഞ്ഞതിൽ ഫെഫ്കക്ക്​ അഭിമാനികാം.

Full View
Tags:    
News Summary - stefy wmen in cinema collective director -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.