അവാർഡ്​ ഡബ്ല്യു.സി. സിക്ക്​ സമർപ്പിക്കുന്നു- പാർവ്വതി

​െകാച്ചി: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്​ വുമൻ ഇൻ സിനിമ കളക്​ടീവിന്​ സമർപ്പിക്കുന്നുവെന്ന്​ പാർവ്വതി. ഡബ്ല്യ​ു.സി. സി എന്ന സംഘടന പിന്തുണക്കും ധൈര്യത്തിനും നന്ദി പറയുന്നുവെന്നും പാർവ്വതി പ്രതികരിച്ചു. 
 ‘ടേക്​ ഒാഫ്​’ സംവിധായകൻ മഹേഷ്​ നാരായണനും മറ്റ്​ പിന്നണി പ്രവർത്തകർക്കും​ നന്ദി പറയുന്നു. സംസ്ഥാന അവാർഡ്​ പ്രതീക്ഷിച്ചിരുന്നില്ല.  നിമിഷ സജയൻ​, മഞ്​ജു വാര്യർ തുടങ്ങിയ താരങ്ങൾ അസാമാന്യ പ്രകടനം കാഴ്​ചവെച്ചിരുന്നു. രാജേഷ്​ പിള്ള മൺമറഞ്ഞ്​ ഒരു വർഷം പിന്നിടു​േമ്പാൾ അദ്ദേഹം നിർമിച്ച ചിത്രത്തിന്​ പുരസ്​കാരങ്ങൾ ലഭിക്കുന്നത്​ ഏറെ സന്തോഷം നൽകുന്നുവെന്നും പാർവ്വതി പ്രതികരിച്ചു.

ഇറാഖിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തി​​​​​െൻറ കഥ പറഞ്ഞ ‘ടേക് ഓഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്​ പാർവ്വതി പുരസ്​കാരത്തിനർഹയാക്കിയത്​. 

Tags:    
News Summary - State film award dedicated for WCC- Parvathy- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.