സംസ്​ഥാന ചലച്ചിത്ര പുരസ്​കാരങ്ങൾ ഇന്ന്​ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഇറാഖിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തി​​െൻറ കഥ പറഞ്ഞ ടേക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിങ്ങനെ അവസാനഘട്ട പരിഗണനക്കെത്തിയ 21 സിനിമകളില്‍നിന്ന്​ സംസ്​ഥാന ചലച്ചിത്ര പുരസ്​കാരങ്ങൾ വ്യാഴാഴ്​ച പ്രഖ്യാപിക്കും. മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരങ്ങൾക്ക്​ ഫഹദ് ഫാസിലും ബിജു മേനോനും പാര്‍വതിയും മഞ്ജുവാര്യരും പട്ടികയിലുണ്ടെന്നാണ്​ സൂചന.  

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഓഫ്, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്​ ഫഹദ് ഫാസിലിനെ പരിഗണിക്കുന്നത്. രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിച്ച രക്ഷാധികാരി ബൈജുവിലെ പ്രകടനത്തിന് ബിജു മേനോനെയും നല്ല നടനായി പരിഗണിക്കുന്നതായി സൂചനയുണ്ട്. ടേക് ഓഫിലെ നഴ്‌സി​െൻറ വേഷവുമായാണ്​ അവസാനഘട്ട  തെരഞ്ഞെടുപ്പിലേക്ക്​ പാര്‍വതി എത്തുന്നത്.

ഉദാഹരണം സുജാതയുമായി മഞ്ജുവാര്യരുമുണ്ട്​ പരിഗണനയിൽ. ടേക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുടിവെള്ളം പ്രമേയമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത കിണര്‍, കേരള അന്താരാഷ്​ട്രചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ സഞ്ജു സുരേന്ദ്ര​​െൻറ ഏദന്‍, ശ്യാമപ്രസാദി​​െൻറ ഹേയ് ജൂഡ് എന്നിവയടക്കം​ 21 ചിത്രങ്ങളാണ്​ അന്തിമ പരിഗണനയിൽ​. മത്സരരംഗത്തുള്ളവയില്‍ ഏഴെണ്ണം ബാലചിത്രങ്ങളാണ്. സനല്‍കുമാര്‍ ശശിധര​​െൻറ വിവാദ  ചിത്രം എസ്. ദുര്‍ഗയും മത്സരത്തിനുണ്ടായിരുന്നു. മമ്മൂട്ടി,  മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിൻ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, വിനിത് ശ്രീനിവാസന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ നായകന്മാരായ ചിത്രങ്ങളും മത്സരരംഗത്തുണ്ട്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, കാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം.  രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍.

Tags:    
News Summary - State Filim awards announce today-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.