??????? ????????? ????????????

സമാന്തര സിനിമാവഴിയിലെ നവ ഉദയമായിരുന്നു ‘അസ്തമയം വരെ’യിലൂടെ സജിന്‍ ബാബുവിന്‍റേത്. കലാമൂല്യമുള്ള സിനിമകള്‍ക്ക് ആസ്വാദകര്‍ ഏറുമെന്ന് പറയാനും ആ വഴിയില്‍ തുടരാനും സജിന് ധൈര്യം പകര്‍ന്നതും ആദ്യ ചിത്രമാണ്. ഏറെ ചര്‍ച്ചകള്‍ക്കും പ്രേക്ഷക നിരൂപണങ്ങള്‍ക്കും വഴിവെച്ച സിനിമ നിരവധി ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കുകയും 2014ലെ ഐ.എഫ്.എഫ്.കെയില്‍ രജതചകോരം നേടുകയും ചെയ്തിരുന്നു. ശ്രീനിവാസനെന്ന നടന്‍െറ സവിശേഷസാന്നിധ്യംകൊണ്ടും പേരിലെ കൗതുകംകൊണ്ടും ഇപ്പോള്‍തന്നെ ശ്രദ്ധനേടിയിരിക്കുകയാണ് സജിന്‍െറ രണ്ടാമത്തെ ചിത്രം ‘അയാള്‍ ശശി’. മുഖ്യധാര പ്രേക്ഷകരെക്കൂടി ലക്ഷ്യംവെക്കുന്ന ആഖ്യാനശൈലിയിലുള്ള ചിത്രത്തിന്‍െറ പ്രമേയം പരമ്പരാഗത രീതികളില്‍നിന്ന് ബഹുദൂരം മുന്നിലാണ്.

സജിന്‍ ബാബു , ശ്രീനിവാസന്‍, കൊച്ചുപ്രേമന്‍ എന്നിവര്‍ ഷൂട്ടിങ്ങിനിടെ
 


സിനിമ കാലത്തെ അതിജീവിക്കുന്നതാകണം എന്ന ആഹ്വാനത്തില്‍തന്നെയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. നവാഗത സംവിധായകര്‍ക്കിടയിലെ വ്യത്യസ്ത ശബ്ദമായ സജിനും ശ്രീനിവാസനെന്ന അതുല്യ നടനും ഒന്നിക്കുന്ന ചിത്രം, സമൂഹത്തെ വിമര്‍ശിച്ചും പരിഹസിച്ചും എല്ലാവരിലൂടെയുമാണ് സഞ്ചരിക്കുന്നത്. ശ്രീനിവാസന്‍െറ അസാധാരണമായ പ്രകടനമാണ് ചിത്രത്തിന്‍െറ സവിശേഷത. 12 കിലോയോളം ഭാരം കുറച്ചും പ്രതിഫലം വാങ്ങാതെയുമായിരുന്നു അഭിനയം.
ശ്രീനിവാസന്‍െറ എക്കാലത്തെയും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ശശിയെന്നത് ഉറപ്പ്. അത്രമാത്രം ആത്മാര്‍ഥതയോടെയും തന്മയത്വത്തോടെയുമാണ് ശശിയെ അവതരിപ്പിച്ചിരിക്കുന്നത്. സീനുകളുടെ പൂര്‍ണതക്കായി 25 പ്രാവശ്യംവരെ ദീര്‍ഘമായ ടേക്കുകള്‍ എടുക്കേണ്ടിവന്നു. മികച്ച കൂട്ടായ്മയുമായിരുന്നു എല്ലാത്തിനും പിന്തുണ നല്‍കിയതെന്നും സജിന്‍ ചൂണ്ടിക്കാട്ടുന്നു.  

അംഗീകാരത്തിനായുള്ള തഴയപ്പെട്ടവന്‍െറ വെമ്പലുകള്‍
തിരുവനന്തപുരം നഗരത്തില്‍ നിന്നാണ് ശശി എന്ന ചിത്രകാരനും ‘സവര്‍ണ’നും ‘മദ്യപനു’മായ ‘അയാള്‍’ കഥ പറഞ്ഞു തുടങ്ങുന്നത്. സൗഹൃദങ്ങള്‍ക്ക് നടുവിലെ ശശിയുടെ ജീവിതം ആനന്ദത്തിനും പേരിനും പ്രശസ്തിക്കുമുള്ളതാണ്. സമൂഹത്തിന്‍െറ അംഗീകാരം നേടാന്‍ ഉയര്‍ന്ന ജാതിയാകണം എന്ന് നേരത്തേ ബോധ്യപ്പെട്ട ശശി നാട്ടിലെ നമ്പൂതിരിക്കാല എന്ന സ്ഥലത്തിന്‍െറ ആദ്യ വാക്കുകള്‍ പേരിനൊപ്പം ചേര്‍ത്ത് ‘ശശി നമ്പൂതിരി’യായി. നിരാഹാരമിരിക്കുന്നവരെ അഭിവാദ്യം ചെയ്തും സാംസ്കാരിക പരിപാടികളില്‍ സാന്നിധ്യമായും ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായുമൊക്കെ ജീവിതം മുന്നോട്ടു നയിക്കുന്നതിനിടെയാണ് അയാള്‍ മരണമടുക്കുന്നത്് അറിയുന്നത്. ഇത് നാട്ടിലേക്കുള്ള മടക്കത്തിനും ഓര്‍മകളുടെ വീണ്ടെടുക്കലിനും കാരണമാകുന്നു. ആള്‍ക്കൂട്ടത്തില്‍നിന്ന് ശശി ആത്മ സംഘര്‍ഷങ്ങളിലൂടെയും സമൂഹ വ്യവഹാരങ്ങളിലൂടെയും കടന്നുപോകുകയാണ്.

തഴയപ്പെട്ടവന്‍െറ അംഗീകാരത്തിനായുള്ള വെമ്പലുകളാണ് തുടക്കം മുതല്‍ ഈ കഥാപാത്രത്തില്‍ പ്രകടമാകുന്നത്. മരണത്തിലെങ്കിലും പേരും പ്രശസ്തിയും ജനശ്രദ്ധയും വേണമെന്ന ശാഠ്യമാണ് പിന്നീട് രസകരമായ സന്ദര്‍ഭങ്ങള്‍ നിറഞ്ഞ കഥയെയും ശശിയെയും മുന്നോട്ടു കൊണ്ടു പോകുന്നത്. വിശ്വാസങ്ങള്‍ക്കുപരിയായി വ്യക്തി താല്‍പര്യങ്ങള്‍ മാത്രം നിറയുന്ന മതപരിവര്‍ത്തനത്തെയും പുരോഹിത പ്രമാണിമാരുടെ ഇടപെടലുകളെയുമെല്ലാം സിനിമ പരിഹസിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും തുടങ്ങി സകല മേഖലകളിലേക്കും ആക്ഷേപത്തിന്‍െറ പോര്‍മുനകളെയ്യുന്നുണ്ട്. ഒടുവില്‍ കാട്ടിലും പ്രകൃതിയിലും മാത്രമാണ് ശശി സമത്വം കണ്ടത്തെുന്നത്.

പിക്സ് ആന്‍ഡ് ടെയിലിന്‍െറ ബാനറില്‍ ഛായാഗ്രാഹകന്‍ പി. സുകുമാര്‍, സുധീഷ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. പപ്പുവാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രാജേഷ് ശര്‍മ, അനില്‍ നെടുമങ്ങാട്, കൊച്ചുപ്രേമന്‍, ദിവ്യ ഗോപിനാഥ് എന്നിവര്‍ സഹതാരങ്ങളായത്തെുന്നു. ചലച്ചിത്ര അക്കാദമിയിലാണ് കഴിഞ്ഞദിവസം പ്രത്യേക ഷോ സംഘടിപ്പിച്ചത്. മേയ് ആദ്യത്തോടുകൂടി സിനിമ തിയറ്ററുകളിലെത്തും.

Tags:    
News Summary - sreenivasav film ayal sasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.