Posted On
date_range Updated On
date_range പറ്റ്ല... പറ്റ്ല; സ്പൈഡർമാൻ മലയാളം ട്രെയിലർ
ഹോളിവുഡ് സിനിമൾ മൊഴിമാറ്റി മലയാളം ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ അവ അരോചകമാകാറാണ് പതിവ്. ആദ്യമായി ചിത്രത്തിന്‍റെ ട്രെയിലറും മൊഴിമാറ്റി വന്നിരിക്കുന്നു. സ്‌പൈഡര്‍ മാന്‍ സീരിസിലെ പുതിയ സിനിമയായ സ്‌പൈഡര്‍മാന്‍ ഹോംകമിങ്ങിന്‍റെ ട്രെയിലറാണ് മലയാളത്തിൽ മൊഴിമാറ്റി പുറത്തിറക്കിയത്. ചിത്രത്തിലെ പല സംഭാഷണങ്ങളും മലയാളത്തിൽ കേൾക്കുമ്പോൾ ചിരിച്ചു പോകുമെന്നതിൽ സംശയമില്ല. ഇംഗ്ലീഷ് ചിത്രത്തിനൊപ്പം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.
ജോണ്‍ വാട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോം ഹോളണ്ട് ആണ് സ്പൈഡർമാനായി എത്തുന്നത്. ഓസ്കർ ജേതാവ് മൈക്കൽ കീറ്റനാണ് വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.