ഇതെന്‍റെ പുതു പുത്തൻ റെയ്ബാൻ; രണ്ടാം ഭാഗവുമായി മുന്നോട്ടെന്ന് സംവിധായകൻ

മോഹൻലാൽ ചിത്രം സ്ഫടികത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് പ്രഖ്യാപിച്ചതിൽ വിമർശനമുയർന്നതിനിടെ പ്രതികരണവുമായി സംവിധായകൻ ബിജു ജെ.കട്ടക്കൽ. തോൽപ്പിക്കും എന്ന് പറയുന്നിടത്ത്‌, ജയിക്കാനാണ് എനിക്കിഷ്ടം. പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഇത് എന്‍റെ പുതു പുത്തൻ റെയ്ബാനാണ്. ഇതിൽ ആരുടേയും നിഴൽ വേണ്ട എന്ന ക്യാപ്ഷനിലൂടെ ചിത്രത്തിന്‍റെ രണ്ടാം പോസ്റ്റർ സംവിധായകൻ പുറത്തിറക്കി.

ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ മോഹൻലാൽ ആരാധകർ സംവിധായകന് നേരെ പൊങ്കാലയുമായി എത്തിയിരുന്നു. ലാലേട്ടൻ അനശ്വരമാക്കിയ ആട് തോമയെ നശിപ്പിക്കരുതെന്ന് പറഞ്ഞാണ് ആരാധകർ രംഗത്തെത്തിയത്. ഇത് കൂടാതെ സംവിധായകനും തിരക്കഥാകൃത്തുമായ ഭദ്രനും രണ്ടാം ഭാഗം ഒരുക്കുന്നതിനെ പരിഹസിച്ച് രംഗത്തെത്തി. സ്ഫടികം ഒന്നേയുള്ളു. അതു സംഭവിച്ചു കഴിഞ്ഞു മോനേ...ഇത് എന്‍റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ..' എന്നായിരുന്നു ഭദ്രന്‍റെ കമന്‍റ്. ഈ കമന്‍റിന് മറുപടിയെന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്.

Full View

യുവേർസ് ലൗവിംഗ് ലി' എന്ന ചിത്രമാണ് മുമ്പ് ബിജു ജെ കട്ടക്കൽ സംവിധാനം ചെയ്ത ചിത്രം. മലയാളത്തിലെ തന്നെ ഒരു യുവ താരമാകും സ്ഫടികം 2 വിൽ അഭിനയിക്കുക. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.

Tags:    
News Summary - Sphadikam 2 Director Comment-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.