തെന്നിന്ത്യൻ നടി ഉഷാറാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം ഉഷാറാണി(62) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ജയില്‍ എന്ന ചിത്രത്തിലൂടെ 1966ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ ഉഷാറാണി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 200ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു. പിന്നീട് കമല്‍ഹാസന്‍റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും പിന്നീട് ശിവാജി ഗണേശന്‍, എംജിആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി സിനിമകള്‍ ചെയ്തു.

അഹം, ഏകല്യവൻ, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുൻപേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങൾ. അന്തരിച്ച സംവിധായകൻ എൻ.ശങ്കരൻനായരുടെ ഭാര്യയാണ്. സംസ്കാരം ചെന്നൈയില്‍ വൈകീട്ടോടെ നടക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.