Posted On
date_range Updated On
date_range സോളോ സെപ്റ്റംബർ 21 ന്
സംവിധായകൻ ബിജോയ് നമ്പ്യർ ഒരുക്കുന്ന ദുൽഖർ ചിത്രം 'സോളോ' സെപ്റ്റംബർ 21ന് പുറത്തിറങ്ങും. നേരത്തെ പുറത്തിറങ്ങിയ സോലോയുടെ ആദ്യ ടീസറുകളും ഗാനങ്ങളും തരംഗമായിരുന്നു.
ഇംഗ്ലീഷ്, തമിഴ് ഭാഷങ്ങളിൽ പുറത്തിറക്കുന്ന ചിത്രത്തിൽ ആർതി വെങ്കിടേഷാണ് ദുൽഖറിെൻറ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.