മകനെതിരായ ആരോപണം: മാലാ പാർവതിയെ അനുകൂലിച്ചും എതിർത്തും സാമൂഹിക മാധ്യമങ്ങൾ

കോഴിക്കോട്​: നടിയും ആക്​റ്റിവിസ്​റ്റുമായ മാലാ പാർവതിയുടെ മകൻ അനന്തകൃഷ്​ണനെതിരെ മേക്കപ്പ്​ ആർടിസ്​റ്റ്​ സീമ വിനീത്​ ഉയർത്തിയ ആരോപണങ്ങളെ തുടർന്ന്​ സാമൂഹിക മാധ്യമങ്ങളിൽ വിവാദം കനക്കുന്നു. വിവാദത്തിൽ മാലാ പാർവതി കൈകൊണ്ട നിലപാട്​ ധീരമാണെന്നും അല്ലെന്നുമുള്ള വാദങ്ങൾ ഉയരുന്നുണ്ട്​. 

മാലാ പാർവതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്​ണൻ അശ്ലീല ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളും അയച്ചൂവെന്ന്​ മേക്കപ്പ്​ ആർടിസ്​റ്റ്​ സീമ വിനീത്​ കഴ​ിഞ്ഞ ദിവസം ഫേസ്​ബുക്കിലൂടെയാണ്​ അറിയിച്ചത്​. 2017 മുതലുള്ള ചാറ്റുകൾ തുറക്കാതെ കിടക്കുന്നുണ്ടായിരുന്നെന്നും അത്​ തുറന്ന്​ പരിശോധിക്കു​േമ്പാഴാണ്​ അനന്തകൃഷ്​ണ​​​െൻറ അശ്ലീല ചാറ്റുകൾ ശ്രദ്ധയിൽപെട്ടതെന്നും അവർ ഫേസ്​ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സീമ വിനീത്​ അനന്തകൃഷ്​ണ​​​െൻറ പേര്​ പറയാതെ സൂചനകൾ മാത്രമാണ്​ നൽകിയിരുന്നത്​. തുടർന്ന്​, അനന്തകൃഷ്​ണൻ അയച്ച അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും അടങ്ങുന്ന സ്​ക്രീൻ ഷോട്ടുകളും അവർ ഫേസ്​ബുക്കിലൂടെ പങ്കുവെച്ചു. സ്​ക്രീൻ ഷോട്ടുകൾ പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ മാലാ പാർവതിയുടെയും അനന്തകൃഷ്​ണ​​​െൻറയും പേരുകൾ സീമ വിനീത്​ പുറത്ത്​ വിടുന്നത്​. 

Full View

സീമയുടെ ആരോപണം പുറത്ത്​ വന്ന ഉടനെ സീമ വിനീതിനെ മാലാ പാർവതി വിളിക്കുകയും മകനെ വേണ്ടി മാപ്പു പറയുകയും ചെയ്​തു. ഈ വിവരം സീമ തന്നെയാണ്​ ആദ്യം പുറത്തറിയിച്ചത്​. സ്​ക്രീൻ ഷോട്ടുകൾ പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റിൽ മാല പാർവതി വിളിച്ചതും മാപ്പ്​ പറഞ്ഞതും അവർ വ്യക്​തമാക്കുന്നുണ്ട്​. അതേസമയം, മകനാണ്​ മാപ്പ്​ പറയേണ്ടത്​ എന്ന്​ സീമ വ്യക്​തമാക്കുകയും ചെയ്​തു. 

ശേഷം, ഈ വിഷയത്തിൽ വിശദീകരണവുമായി മാല പാർവതി പുറത്ത്​ വിട്ട്​ ഫേസ്​ബുക്ക്​ പോസ്​റ്റാണ്​ പിന്നീട്​ വിവാദമായത്​. സംഭവത്തിൽ സീമയോട്​ മാപ്പ്​ പറഞ്ഞതടക്കം വ്യക്​തമാക്കുന്ന പോസ്​റ്റിൽ, സീമ നഷ്​ടപരിഹാരത്തിന്​ ശ്രമിക്കുകയാണെന്ന ആരോപണം ഉണ്ട്​. അതിനാലാണ്​ താൻ അതിൽ ഇടപെടൽ അവസാനിപ്പിച്ചതെന്നും നിയമപരമായ നടപടികളാണ്​ നല്ലതെന്നും മക​ൻ ചെയ്​തതി​​​െൻറ ഉത്തരവാദിത്വം മകന്​ തന്നെയാണെന്നും മാലാ പാർവതി വ്യക്​തമാക്കി. 

Full View

നഷ്​ടപരിഹാരം ആവശ്യപ്പെട്ടു എന്ന ആരോപണം സീമ നിഷേധിച്ചതോടെ ഇരുവരെയും അനുകൂലിച്ചും എതിർത്തും നിരവധി പേരാണ്​ രംഗത്തെത്തിയത്​. സീമ നേരിട്ട്​ നഷ്​ട പരിഹാരം ആവശ്യപ്പെട്ടു എന്ന്​ താൻ പറഞ്ഞിട്ടില്ലെന്നും മറ്റൊരു മേക്കപ്പ്​ ആർടിസ്​റ്റ്​ പങ്കുവെച്ച വോയ്​സ്​ നോട്ടിൽ നിന്നാണ്​ അത്തരം സംശയമുണ്ടായതെന്നും മാലാ പാർവതി വിശദീകരിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ കമൻറ്​ യുദ്ധം ഒട്ടും ശമിച്ചില്ല. 

‘വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ - എന്നായിരുന്നു സിനിമാ നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്​ മാലാ പാർവതിയുടെ നിലപാടിനെ വിമർശിച്ചത്​. 

Full View

മകനെതിരെ നിയമനടപടിയുമായി പോകണമെന്ന മാലാ പാർവതിയുടെ നിലപാട്​ അഭിമാനകരമാണ്​ എന്നാണ്​ നടൻ ഹരീഷ്​ പേരടി പ്രതികരിച്ചത്​. ​ 

<Full View
Tags:    
News Summary - social media war on mala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.