Posted On
date_range Updated On
date_range സമൂഹ മാധ്യമത്തിൽ ഭീഷണി: നടി ഭാവന രഹസ്യമൊഴി നൽകി
ചാവക്കാട്: സമൂഹ മാധ്യമത്തിൽ അജ്ഞാതൻ ഭീഷണിപ്പെടുത്തിയതിനെതിരെ നൽകിയ പരാതിയിൽ നടി ഭാവന ചാവക്കാട് കോടതിയിൽ രഹസ്യമൊഴി നൽകി. ഭാവനയുടെ ഇൻസ്റ്റ ഗ്രാം പേജിലാണ് വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് അജ്ഞാതൻ അശ്ലീലം കലർന്ന ഭാഷയിൽ വധഭീഷണി മുഴക്കിയത്.
ഇത് സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ ജൂലൈ ഒന്നിനാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. തുടർന്ന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ നിർദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരം നാലിന് കോടതിയിലെത്തിയ നടി അര മണിക്കൂറിനു ശേഷം മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.