25കാരിക്ക് അങ്ങിനെ ചെയ്യാൻ കഴിയുമോ? ; നിശ്ശബ്ദ'ത്തിന്‍റെ ട്രെയിലര്‍

നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം 'നിശ്ശബ്ദ'ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കാഴ്ചവൈ കല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ പ്രത്യക്ഷപ്പെടുന്നത്. ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌ക അഭിനയിക്കുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ്. മാധവനും അനുഷ്‌കയും മുൻപ് സുന്ദര്‍ സി സംവിധാനം ചെയ്ത റെന്‍ഡു എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Full View

13 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ രണ്ടുപേരും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.


Tags:    
News Summary - Silence Trailer : Malayalam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.