മലയാള സിനിമയിൽ ഞങ്ങൾ, നിങ്ങൾ വേർതിരിവ് വേണ്ടെന്ന്​​ പാർവതിയോട്​​ സിദ്ധിഖ്​

കസബ സിനിമാ വിവാദവുമായി ബന്ധപ്പെട്ട്​  മുതിർന്ന നടനായ സിദ്ധിക്കി​​​​​​െൻറ പ്രതികരണം​ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ മമ്മൂട്ടിയോട്​ സംസാരിച്ചപ്പോളു​ണ്ടായ മമ്മൂട്ടിയുടെ പ്രതികരണവും സിദ്ധിഖ് പോസ്​റ്റിൽ​ വിവരിച്ചിട്ടുണ്ട്​.

പാർവതി വിവാദ പ്രസ്​താവന നടത്തിയ ദിവസം തന്നെ മമ്മൂട്ടിയോട്​ കാര്യം സംസാരിച്ചിരുന്നെന്നും ‘‘കുട്ടികളെല്ലേടാ അവരെന്തങ്കിലും പറ​േഞ്ഞാ​െട്ട’’ എന്നായിരുന്നു അദ്ദേഹത്തി​​​​​​െൻറ പ്രതികരണമെന്ന്​ സിദ്ധിഖ്​ പറഞ്ഞു. പാർവതിക്കെതിരെ പ്രതികരിക്കുന്നവരെ അടക്കി നി​ർത്തേണ്ട ബാധ്യത മമ്മൂട്ടിക്കില്ല മമ്മൂട്ടി പറഞ്ഞിട്ടല്ല അവർ പ്രതികരിക്കുന്നതെന്നും അതിനുള്ള വഴിയൊരുക്കിയ പാർവതി തന്നെ അവരെ അടക്കി നിർത്തണമെന്നും സിദ്ധിഖ്​ കൂട്ടിച്ചേർത്തു.

 ‘മലയാള സിനിമയിൽ ഞങ്ങൾ ആണുങ്ങൾ നിങ്ങൾ പെണ്ണുങ്ങൾ എന്ന്​ ഇല്ല നമ്മൾ എല്ലാരും ഒന്നാണെന്നും’ സിദ്ധിഖ്​ ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

നടി പാർവതിയും കസബ സിനിമയും മമ്മൂട്ടിയുടെ മൗനവും വിവാദ വിഷയമായി തുടരുന്ന സാഹചര്യത്തിൽ മലയാള സിനിമയിൽ നിന്നും സിനിമക്ക്​ പുറത്ത്​ നിന്നും പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ആണ്​ വന്ന്​ കൊണ്ടിരിക്കുന്നത്​. 

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​​െൻറ പൂർണ്ണ രൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം പാർവതിയും, കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ഇതേക്കുറിച്ച് രണ്ടു വാക്ക് പറയണമെന്ന് തോന്നി.

സംഭവിച്ചതെന്താണ്? ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഒരു ചടങ്ങില്‍ വെച്ച് നടി പാർവതി പറഞ്ഞു. കസബ എന്ന സിനിമയില്‍ മമ്മുട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഒരു സീനുണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മമ്മുട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഇതായിരുന്നു ആ കുട്ടി പറഞ്ഞത്. അത് ആ കുട്ടിയുടെ അഭിപ്രായമാണ്. ആര്ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്‌. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിര്ക്കു ന്നവരും ഉണ്ടാവാം. എതിര്ക്കു ന്നവര്‍ അവരുടെ എതിര്പ്പു കള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ല. പാർവതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി.

നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോ ള്‍ അതിനെ തുടര്ന്നു ണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ട്കൊള്ളണം, അതിനെ എതിര്ത്തുാ ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ ? ഇന്നിപ്പോ മറ്റൊരു സഹോദരി ഇറങ്ങിയിടുണ്ട്, പാർവതിയെ എതിര്ക്കു ന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി??, മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണ്. പാർവതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാൻ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് " കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ" 

പാർവതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെോ പ്രായം മാത്രം. (അതും എന്റെ മിടുക്കല്ല) . ആ പ്രായം വച്ചുകൊണ്ടു ഒരു കാര്യം പറഞ്ഞോട്ടെ, കുട്ടീ നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങൾ പെണ്ണുങ്ങൾ, നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ ?? നമ്മൾ നമ്മൾ എന്ന് മാത്രം പോരേ !!!!

മേല്പറഞ്ഞതു എന്റെ് അഭിപ്രായമാണ്. എതിർപ്പുള്ളവർ ഉണ്ടാകും. അവരുടെ എതിർപ്പുകൾ ക്ഷമയോടെ കേൾക്കാനുള്ള സഹിഷ്ണുതയും എനിക്കുണ്ട്. ഞാൻ ഉദ്ദേശിച്ചത് എന്റെഉ സഹപ്രവർത്തകരെ മറ്റുള്ളവർ തെറി വിളിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. അത്ര മാത്രം.

Full View
Tags:    
News Summary - Sidhique on Kasaba Issue- Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.