Posted On
date_range Updated On
date_range തിയാമേ...തിയാമേ; ചുവടുവെച്ച് ബോസിനൊപ്പം പൊലീസുകാരും -ടീസർ
മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്‍റെ പുതുവത്സര സ്പെഷ്യൽ ടീസർ പുറത്ത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ 'തിയാമേ' എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന മമ്മൂട്ടിയും പൊലീസുകാരുമാണ് ടീസറിലുള്ളത്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വിൽ എന്റർടെയിൻമെന്‍റ്സാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. കലാഭവൻ ഷാജോൺ ആണ് ചിത്രത്തിൽ വില്ലൻ.
മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.