Posted On
date_range Updated On
date_range മീടൂവിന് പിന്തുണയുമായി ശോഭന; പിൻവലിച്ച പോസ്റ്റിനെതിരെ ട്രോൾ
മലയാള സിനിമാ മേഖലയിലടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ച മീടൂ ക്യാെമ്പയിനിൽ വെളിപ്പെടുത്തൽ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് പ്രശസ്ത നടി ശോഭന. ഏതെങ്കിലും വിധത്തിലുള്ള ൈലംഗിക പീഡനത്തിനിരയായ സ്ത്രീകൾ അതിനെതിരെ ധൈര്യമായി ശബ്ദിക്കുന്നതിനെ ബഹുമാനിക്കുന്നു. ഭാവിയിൽ തൊഴിലിടങ്ങൾ കൂടുതൽ സൗഹാർദ്ദപരമാക്കാനുള്ള ചുവടുവെയ്പാണ് ഇതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ ‘‘മീടൂ’’ എന്ന് മാത്രം ഫേസ്ബുക്കിൽ കുറിച്ചിട്ട ശോഭന അത് നീക്കം ചെയ്ത് വിശദമായ കുറിപ്പുമായി വീണ്ടുമെത്തുകയായിരുന്നു. േശാഭനയുടെ ആദ്യ പോസ്റ്റിനെ ട്രോളിക്കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആരായിരുന്നു ആ ശങ്കരൻ തമ്പിയെന്ന് ചോദിച്ചും ആരെയോ പേടിപ്പിക്കാനിട്ട പോസ്റ്റല്ലേ എന്ന് ചോദിച്ചും നിരവധി പേരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.