??? ??? ????? ???????????? ???????? ????? ??????????????????????? ????????? ????????????? ??????? ?.??. ???? ????????? ??????????????. ??????? ??? ??????? ??????? ?????

ഇനിയൊരു ജന്മമുണ്ടെങ്കില്‍ പത്രക്കാരിയായി ജനിക്കണം -നടി ഷീല

തിരുവനന്തപുരം: ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് പത്രക്കാരിയായി ജനിക്കാനാണിഷ്​ടം. പറയുന്നത്; മലയാളത്തി​​െൻ റ പ്രിയ നടി ഷീല. പത്രക്കാരാകുമ്പോള്‍ ആളുകളോട് ഇഷ്​ടമുള്ളതൊക്കെ ചോദിക്കാമല്ലോ. എല്ലാവരോടും ചോദിക്കാനാണ് തനിക് കിഷ്​ടമെന്നും ഷീല പറഞ്ഞു. താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറൽ സ​​െൻററില്‍ ആരംഭി ച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ചിത്രങ്ങള്‍ വരച്ചത് പ്രദര്‍ശനത്തിനുവേണ്ടിയായിരുന്നില്ല. സുഹൃത്തുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ്​ പ്രദര്‍ശനത്തിന്​ ഒരുങ്ങിയത്​. ആദ്യ പ്രദര്‍ശനത്തില്‍ വെച്ച ചിത്രങ്ങള്‍ ബേബി മാത്യു സോമതീരം വാങ്ങി. അന്ന് കിട്ടിയ പണം ചെന്നൈയിലെ ദുരിത ബാധിതര്‍ക്ക് നൽകി. സിനിമയില്‍ അഭിനയിക്കുന്നതിനെക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോൾ ലഭിക്കാറുണ്ട്​.

സിനിമയിൽ അഭിനയിക്കുന്ന കാലത്തും ചിത്രം വരക്കുമായിരുന്നു. ചിത്രരചന പഠിച്ചിട്ടില്ല. നേരം പോക്കിനായി വരച്ചുതുടങ്ങിയതാണ്​. ചെ​െന്നെയിൽ കണ്ട ജീവിതങ്ങളെയായിരുന്നു അടുത്തകാലംവരെയും കാൻവാസിൽ പകർത്തിയിരുന്നത്. ഇപ്പോൾ മോഡേൺ ആർട്ടും വരച്ചുതുടങ്ങിയതായും അവർ പറഞ്ഞു. നടി എന്ന നിലയില്‍ മാത്രമല്ല, സര്‍വ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഷീലയെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വൈകിയാണെങ്കിലും അവരുടെ കഴിവ് പരിഗണിച്ച് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായിയും സിനിമാ നിര്‍മാതാവുമായ ബേബി മാത്യു സോമതീരത്തി​​െൻറ സ്വകാര്യ ശേഖരത്തില്‍നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകന്‍ സിബി മലയില്‍, നടന്‍ ഇന്ദ്രന്‍സ്, ഷീലയുടെ മകന്‍ ജോര്‍ജ്, ഭാഗ്യലക്ഷ്മി, റഷ്യന്‍ കള്‍ച്ചറൽ സ​​െൻറര്‍ കോണ്‍സുലേറ്റ് ജനറല്‍ രതീഷ് നായര്‍, ബേബി മാത്യു സോമതീരം തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദര്‍ശനം 28ന് സമാപിക്കും.

Tags:    
News Summary - sheela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.