Posted On
date_range Updated On
date_range ബോബി സച്ചിയായത് ഇങ്ങനെ...
ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം ഇഷ്കിന്‍റെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. അതിനിടെ ചിത്രത്തിലെ സച്ചി എന് ന കഥാപാത്രമാവാൻ ഷൈൻ നടത്തിയ മാറ്റങ്ങൾ കാണിക്കുന്ന വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കുമ്പളങ്ങി നൈറ്റ്സി ലെ ബോബിയിൽ നിന്ന് ഇഷ്കിലെ സച്ചിയാകാൻ താരം നടത്തുന്ന ട്രാൻസ്ഫൊമേഷനാണ് വിഡിയോയിലുള്ളത്.
ഇതിനായി നീണ്ട മുടി വെട്ടുകയും താടിയും മീശയും കളയുകയും പല്ലിൽ കമ്പിയിടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ആൻ ശീതളാണ് ഇഷ്കിൽ നായിക. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തിലുണ്ട്.
നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോർ എന്‍റർടെയിൻമെന്‍റും എ.വി.എ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.