‘വെയിലു’മായി സഹകരിക്കുന്നില്ലെന്ന വാർത്ത വാസ്തവവിരുദ്ധം -ഷെയിൻ

കൊച്ചി: വെയിൽ എന്ന സിനിമയുടെ ചിത്രീകരണവുമായി സഹകരിക്കുന്നില്ലെന്ന നിർമാതാവ് ജോബി ജോർജിന്‍റെ ആരോപണം നിഷേധി ച്ച് നടൻ ഷെയിൻ നിഗം.

16ാം തിയതി മുതൽ വെയിലിന്‍റെ ഷൂട്ടിങ്ങിൽ സഹകരിക്കുകയാണ്. അഞ്ച് ദിവസം വെയിലിൽ അഭിനയിച്ചു വെന്നും ഷെയിൻ ഫേസ്ബുക്കിൽ കുറിച്ചു. സി​നി​മ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ലം​ഘി​ച്ചെ​ന്ന പ​ രാ​തി​യി​ൽ ഷെയിനിനെ​ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​ വി​ല​ക്കിയതിന് പിന്നാലെയാണ് ഷെയിനിന്‍റെ മറുപടി.

വെ യിലിനായി എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. ചിത്രീക രണ വേളയില്‍ അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും വലുതാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്ന ു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്ന പരിഹാരങ്ങളും അറിയാമല്ലോ. സംഘടന ഇടപെട് ട് എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില ്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു. പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. സിനിമക്ക് ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസങ്ങൾ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.

വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്ത സമയം വിവരം

16-11-2019 8.30AM 6.00 PM
17-11-2019 5.00AM 9.00 PM
18-11-2019 9.30AM 9.00 PM
19-11-2019 10.00 TO 20-11-2019 2.00 AM
20-11-2019 4.30PM TO 21-11-2019 2.00AM
രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില് സിനിമയുടെ സംവിധായകന് ശരത്ത് എന്‍റെ അമ്മയെ ടെലിഫോണില് വിളിക്കുകയും "ഈ സ്വഭാവം ആണെങ്കില്‍ പാക്കപ്പ് വിളിക്കാന്‍ ആണ് എന്നോട് പറഞ്ഞിരിക്കുന്നത്" എന്നും പറഞ്ഞു. ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ കഷ്ടപ്പെട്ടെങ്കിലും ഒടുവില്‍ പഴികൾ മാത്രമാണ് ലഭിക്കുന്നത്.‍‍

പല ഗെറ്റപ്പുകളും വ്യത്യസ്ത ഇമോഷന്‍സുകള്‍ക്കും സാന്നിധ്യമുള്ള ഓരോ ദിവസങ്ങളും വിശ്രമമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതല്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അൽപം വിശ്രമം മാത്രമേ ഞാന്‍ ആവശ്യപെട്ടിരുന്നുള്ളൂ. തെറ്റായ വാര്‍ത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ മാത്രമാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതിയത്. നിങ്ങളെങ്കിലും സത്യം മനസിലാക്കണം...


പു​തി​യ ചി​ത്ര​ങ്ങ​ളു​മാ​യി ഷെ​യ്​​നി​നെ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്ന്​ പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​​​​െൻറ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ ചി​ത്ര​ങ്ങ​ളു​മാ​യി ഷെ​യ്​​നി​നെ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്ന്ാണ് പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​​​​െൻറ തീ​രു​മാ​നം. ഇ​ക്കാ​ര്യം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

‘വെ​യി​ലി’​​​െൻറ നി​ർ​മാ​താ​വ്​ ജോ​ബി ജോ​ർ​ജ്​ ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷെ​യ്​​ൻ നി​ഗം രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ്​ വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം. ആ​രോ​പ​ണം നി​ഷേ​ധി​ച്ച ജോ​ബി, പ്ര​തി​ഫ​ല​ത്തി​​​​െൻറ ന​​ല്ലൊ​രു ഭാ​ഗം കൈ​പ്പ​റ്റി​യ​ശേ​ഷം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​തെ ഷെ​യ്​​ൻ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന്, പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നു​ം ‘അ​മ്മ’​യും മു​ൻ​കൈ​യെ​ടു​ത്ത്​ ഇ​രു​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഷെ​യ്​​ൻ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന ‘കു​ർ​ബാ​നി’ സി​നി​മ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ‘വെ​യി​ലു’​മാ​യി സ​ഹ​ക​രി​ക്കാ​നും പ്ര​തി​ഫ​ല​ത്തി​ൽ ബാ​ക്കി​യു​ള്ള 16 ല​ക്ഷം കൂ​ടി ന​ൽ​കാ​നു​മാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ, ഷെ​യ്​​ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ‘വെ​യി​ലി​’​​​െൻറ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പു​തി​യ പ​രാ​തി​യി​ലാ​ണ്​ നി​ർ​മാ​താ​ക്ക​ളു​ടെ ന​ട​പ​ടി.

Full View
Tags:    
News Summary - Shane Nigum Reply Producers Ban-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.