കൊച്ചി: ഒരുകോടി രൂപ നൽകാതെ ഷെയ്ൻ നിഗമിനെ സിനിമകളുമായി സഹകരിപ്പിക്കില്ലെന്ന നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവാഹകസമിതി യേ ാഗം തീരുമാനിച്ചു. കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ വിലയിരുത്താനാണ് ചൊവ്വാഴ്ച നിർവാഹകസമിതി ചേർന്നത്.
‘അമ്മ’യുമായുള്ള ചർച്ചയിൽ അസോസിയേഷൻ കൈക്കൊണ്ട നിലപാടിന് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.ഷെയ്നിെൻറ നിസ്സഹകരണം മൂലം വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായതിെൻറ നഷ്ടപരിഹാരം എന്ന നിലയിലാണ് ഒരുകോടി ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെക്കുറിച്ച് തുടർചർച്ചകൾക്ക് മുതിരാതെ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പിനില്ലെന്ന കടുത്ത നിലപാട് ‘അമ്മ’ ഭാരവാഹികൾ സ്വീകരിക്കുകയായിരുെന്നന്ന് നിർമാതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.