കൊച്ചി: സിനിമയുമായി സഹകരിക്കുന്നില്ലെന്ന അണിയറ പ്രവർത്തകരുടെ പരാതിക്കും നിർമാതാക്കളുടെ സംഘടന വിലക്ക് ഏർ പ്പെടുത്തിയതിനും പിന്നാലെ രൂപമാറ്റവുമായി നടൻ ഷെയ്ൻ നിഗം. ഹെയർസ്റ്റൈലിനെച്ചൊല്ലിയുള്ള തർക്കത്തിൽ തുടങ്ങി യ വിവാദം ചൂടുപിടിപ്പിക്കുന്നതാണ് നടെൻറ പുതിയ ലുക്ക്. താടിയും മീശയും വടിച്ച് മുടി പറ്റെ വെട്ടിയ പുതിയ ഫേ ാട്ടോ പ്രതിഷേധിക്കുന്നു എന്ന കുറിപ്പോടെ ‘വെയിൽ’ സിനിമയുടെ സംവിധായകൻ ശരത് മേനോന് അയക്കുകയും ചെയ്തു.
‘വെയിൽ’ നിർമാതാവ് ജോബി ജോർജുമായുള്ള തർക്കത്തിലൂടെയാണ് അടുത്തിടെ ഷെയ്ൻ വാർത്തകളിൽ നിറഞ്ഞത്. മുടി നീട്ടിയ ഗെറ്റപ്പിലുള്ളതാണ് ‘വെയിലി’ലെ വേഷം. അതിനാൽ ചിത്രീകരണം പൂർത്തിയാകാതെ മുടി മുറിക്കരുതെന്നായിരുന്നു കരാർ. എന്നാൽ, ‘ഖുർബാനി’ എന്ന മറ്റൊരു സിനിമക്കുവേണ്ടി മുടി മുറിച്ച് ഷെയ്ൻ കരാർ ലംഘിച്ചെന്നാണ് ജോബിയുടെ ആരോപണം.
ഇതിെൻറ പേരിൽ ജോബി വധഭീഷണി മുഴക്കിയതായി ഷെയ്നും ആരോപിച്ചതോടെ തർക്കം മുറുകി. ചിത്രീകരണം നിലച്ചു. തുടർന്ന് നിർമാതാക്കളുടെ സംഘടനയും താരസംഘടനയായ ‘അമ്മ’യും ഫെഫ്കയും മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ ‘വെയിലു’മായി സഹകരിക്കാനും പറഞ്ഞുറപ്പിച്ചിരുന്ന പ്രതിഫലം നടന് നൽകാനും ധാരണയായി.
പക്ഷേ, ചിത്രീകരണത്തിൽ പങ്കെടുക്കുന്നില്ലെന്ന പരാതിയുമായി ‘വെയിലി’െൻറ പ്രവർത്തകർ വീണ്ടും രംഗത്തെത്തി. ഇതോടെ, ഷെയ്നിനെ സഹകരിപ്പിക്കേണ്ടെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചു. എന്നാൽ, പറഞ്ഞറിയിക്കാനാവാത്ത ശാരീരിക, മാനസിക പീഡനങ്ങളാണ് സിനിമ സെറ്റിൽ നേരിടേണ്ടിവന്നത് എന്നായിരുന്നു ഷെയ്നിെൻറ ആരോപണം.
ഇതിന് പിന്നാലെയാണ് ‘വെയിലി’െൻറ കഥാപാത്രത്തിെൻറ ഗെറ്റപ്പ് പൂർണമായി മാറ്റും വിധം ഷെയ്ൻ രൂപമാറ്റം വരുത്തി പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കരാർ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ’അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.