Posted On
date_range Updated On
date_range ഷെയ്ൻ നിഗമിന് ഇതരഭാഷ ചിത്രങ്ങളിലും വിലക്കിന് സാധ്യത
കൊച്ചി: പ്രൊഡ്യൂസേഴ്സ് കൗൺസിലിെൻറ വിലക്കുള്ള ഷെയ്ൻ നിഗമിന് ഇതരഭാഷ ചിത്രങ്ങളിലും വിലക്കിന് സാധ്യത. നടനെ ഒരു സിനിമയിലും അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്തയച്ചു. പ്രൊഡ്യൂസേഴ്സ് കൗൺസിലിെൻറ കത്തിെൻറ അടിസ്ഥാനത്തിലാണിത്. ഇതോടെ താരത്തിന് ഇന്ത്യയിലാകെ വിലക്കിന് സാധ്യതയേറി.
ഷെയ്ൻ നിഗമിെൻറ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിച്ച് നേരത്തേ സിനിമ സംഘടനകൾ രംഗത്തെത്തിയിരുന്നു. നിർമാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചതോടെയാണ് സിനിമ സംഘടനകൾ ഷെയ്നിനെ കൈയൊഴിഞ്ഞത്. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിലായിരുന്നു വിവാദ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.