കൊച്ചി: ഒത്തുതീർപ്പ് ചർച്ചകൾക്ക് വീണ്ടും കളമൊരുങ്ങിയതോടെ വിട്ടുവീഴ്ചക്ക് തയാറായി നടൻ ഷെയ്ൻ നിഗം. ‘വെയിൽ’ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ തയാറാണെന്ന് സംവിധായകൻ ശരത് മേനോനെ ഷെയ്നിെൻറ മാനേജർ അറിയിച്ചു. ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർമാതാക്കളുടെ അനുമതി ലഭിച്ചാലുടൻ ചിത്രീകരണം പുനരാരംഭിക്കാമെന്നും ഷെയ്ൻ അറിയിച്ചിട്ടുണ്ട്.
ചിത്രീകരണം മുടങ്ങിയ വെയിൽ, കുർബാനി സിനിമകളുടെ നഷ്ടം നികത്താതെ ഷെയ്നുമായി സഹകരിക്കില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.
നിർമാതാക്കൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഷെയ്ൻ താരസംഘടനയായ ‘അമ്മ’ക്കും ഫെഫ്കക്കും നിർമാതാക്കളുടെ സംഘടനക്കും കത്തയച്ചിരുന്നു. തുടർന്നാണ് ഒത്തുതീർപ്പ് ചർച്ചക്ക് വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.