കാത്തിരിപ്പ്​ വെറുതെയായില്ല; അബ്രഹാമി​െൻറ സന്തതികളുടെ മാസ്സ്​​ പോസ്റ്റർ പുറത്ത്​

ബ്ലോക്​ബസ്റ്റർ ചിത്രം ദി ഗ്രേറ്റ്​ ഫാദറിന്​ ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും ഹനീഫ്​ അദേനിയുമൊന്നിക്കുന്ന പുതിയ ചിത്രം അബ്രഹാമി​​​​​െൻറ സന്തതികളുടെ സെക്കൻറ്​ ലുക്ക്​ പോസ്റ്റർ പുറത്ത്​. ചിത്രത്തി​​​​​െൻറതായി പുറത്തുവന്ന ആദ്യ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. വർഷങ്ങളോളം പല പ്രമുഖ സംവിധായകരുടെയും അസോസിയേറ്റായി പ്രവർത്തിച്ച ഷാജി പാടൂർ ആദ്യമായി സംവിധായക​​​​​െൻറ തൊപ്പിയണിയുന്ന ചിത്രത്തി​ന്​ തിരക്കഥയൊരുക്കുന്നത്​ ഹനീഫ്​ അദേനിയാണ്​. 

ഗുഡ്​വിൽ എൻറർടൈൻമെൻസി​​​​​െൻറ ബാനറിൽ ടി.എൽ ജോർജ്,​ ജോബി ജോർജ്​ എന്നിവരാണ്​ അബ്രഹാമി​​​​​െൻറ സന്തതികൾ നിർമിക്കുന്നത്​. ടേക്​ ഒാഫ്​ സംവിധായകൻ മഹേഷ്​ നാരായണൻ എഡിറ്റിങ്​ നിർവഹിക്കുന്നു. ആൽബി ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവഹിച്ചിരിക്കുന്നു. ദേശീയ പുരസ്​കാര ജേതാവായ സന്തോഷ്​ രാമനാണ്​ ചിത്രത്തി​​​െൻറ കലാ സംവിധാനം.

Full View
Tags:    
News Summary - Second Look Poster of Abrahaminte Santhathikal-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.