സ്ത്രീവിരുദ്ധ ഡയലോഗുകൾ ഇല്ലാതാക്കാന്‍ താരങ്ങള്‍ മുന്‍കൈയെടുക്കണം –ഉദയകൃഷ്ണ

ദുബൈ: സിനിമകളില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാന്‍ താരങ്ങള്‍ മുന്‍കൈയെടുക്കുകയാണ് ഫലപ്രദമായ മാര്‍ഗമെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. കാണികളെ ഹരം പിടിപ്പിക്കാനായി റേപ്പ് ചെയ്യാന്‍ തോന്നുന്നു എന്നുവരെ തിരക്കഥയില്‍ ഉള്‍ക്കൊള്ളിക്കുന്നത് എഴുത്തുകാരുടെ പരാജയമാണ്.

എന്നാല്‍ അത്തരം ഡയലോഗു പറയാനാവില്ല എന്ന് താരങ്ങള്‍ തീരുമാനിച്ചാല്‍ സിനിമാ സ്ക്രിപ്റ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാനാകുമെന്ന് ‘പുലിമുരുകന്‍’ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ രചയിതാവായ ഉദയകൃഷ്ണ പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി റോയല്‍ സിനിമാസ്  നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്‍െറ പ്രഖ്യാപനത്തിന് ദുബൈയിലെത്തിയതാ​ണദ്ദേഹം. ഒരു സിനിമാ നടിക്കെതിരെ നടന്ന അതിക്രമത്തിന്‍െറ പേരില്‍ ഒരു നടനെതിരെ സൈറ്റുകളും സാമൂഹിക മാധ്യമങ്ങളുമുപയോഗിച്ച് ആസൂത്രിത പ്രചാരണം നടത്തുന്നത് തെറ്റായ നടപടിയാണ്. നടിയെ ഈ നടന്‍ ഇടപെട്ട് സിനിമകളില്‍ നിന്ന് ഒഴിവാക്കി എന്ന ആരോപണം വിശ്വസനീയമല്ല. 

കഴിവുള്ള താരങ്ങളെ ആര്​ വിചാരിച്ചാലും സിനിമ മേഖലയില്‍ നിന്ന് പുറത്താക്കാനാവില്ല. ഹിറ്റുകള്‍ ലഭിക്കുമ്പോള്‍ സിനിമാ ലോകം ആഘോഷിക്കും, പൊളിഞ്ഞാല്‍ കൈയൊഴിയും ഇതാണു രീതി. താന്‍ 20 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്രിമിനലുകള്‍ സിനിമ മേഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല എന്നും ഉദയകൃഷ്ണ പറഞ്ഞു.  

 

 

 

 

 

 

Tags:    
News Summary - script writer uday krishna says about actress kidnappe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.