പൗരത്വ നിയമം: ദേശീയ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ച് സാവിത്രി ശ്രീധരനും

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി േദശീയ അവാർഡ് ദാന ചടങ്ങ് ബഹിഷ്കരിക്കുന്നതായി നടി സാവിത്രി ശ്രീധരൻ. മതത്തിന്‍റെ പേരിൽ ജനങ്ങളെ രണ്ടായി വിഭജിക്കുകയാണെന്ന് സാവിത്രി ശ്രീധരൻ പറഞ്ഞു. എല്ലാ മതത്തിൽപെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും ഇന്ത്യൻ പൗരനായി ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. ഈ അവകാശം ഇല്ലാതാക്കുന്നതാണ് നിയമമെന്നും അവർ പ്രതികരിച്ചു.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിയനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക ജൂറി പരമാർശം ലഭിച്ചിരുന്നു. ചലചിത്ര അവാർഡുദാന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതായി നേരത്തെ ‘സുഡാനി ഫ്രം നൈജീരിയ’ ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാക്കളും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചടങ്ങ് ബഹിഷ്കരിക്കുന്നതായി അറിയിച്ച് സാവിത്രി ശ്രീധരനും രംഗത്തെത്തിയത്.

സിനിമയുടെ തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളായ ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവരും താനും വിട്ടുനിൽക്കുന്നതായി സംവിധായകൻ സകരിയയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Full View
Tags:    
News Summary - savithri sreedharan against CAA-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.