നടൻ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരം ശശി കലിംഗ (59) അന്തരിച്ചു. കരൾരോഗത്തെ തുടർന്നായിരുന്നു അന്ത്യം. വി. ചന്ദ്രകുമാർ എന് നാണ് യഥാർഥ പേര്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാ​​​ഴ്​ച പുലർച്ചെയായിരുന്നു അന്ത്യം. കേരള കഫേ, വെള്ളിമൂങ്ങ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ്​ ദി സെയിൻറ്​ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

നാടകവേദിയില്‍ നിന്ന്​ ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. അഞ്ഞൂറിലധികം നാടകങ്ങളിൽ അഭിനയിച്ചു. പ്രഭാവതിയാണ്​ ഭാര്യ. പിതാവ്: ചന്ദ്രശേഖരൻ നായർ, മാതാവ്​: സുകുമാരി.

Tags:    
News Summary - sasi kalinga passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.