Posted On
date_range Updated On
date_range കാളിദാസും മഞ്ജുവും; സന്തോഷ് ശിവൻ ചിത്രം ജാക്ക് ആന്‍റ് ജിൽ
ഏഴു വർഷത്തിന് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍റ് ജിൽ. മഞ്ജു വാര്യറും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥിരാജ് നായകനായി എത്തിയ ഉറുമിയാണ് സന്തോഷ് ശിവന്‍ അവസാനം മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമ. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുബൈ ആസ്ഥാനമായുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.