മോഹൻലാലി​െൻറ പുതിയ ലുക്കിനെ വിമർശിച്ച്​ സംഗീത ലക്ഷ്​മൺ

കൊച്ചി: മോഹൻ ലാലി​െൻ ബിഗ്​ ബഡ്​ജറ്റ്​ ചിത്രം ഒടിയനുവേണ്ടിയുള്ള അദ്ദേഹത്തി​​​​െൻറ രൂപമാറ്റം സോഷ്യൽ മീഡിയയിൽ ട്ര​​​െൻറാണ്​. കഥാപാത്രത്തിന്​ വേണ്ടിയുള്ള പ്രിയതാരത്തി​​​​െൻറ ആത്​മസമർപ്പണത്തെ പ്രകീർത്തിച്ച്​ ആരാധകർ നിരവധി ​േ​പാസ്​റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്ക്​ വെക്കുന്നുണ്ട്​.

എന്നാൽ മോഹൻലാലി​​​​െൻറ പുതിയ ഒടിയൻ രൂപത്തെ അധിക്ഷേപിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ അഭിഭാഷകയായ സംഗീത ലക്ഷ്​മൺ. ഒടിയൻ സിനിമയുടെ അണിയറക്കാർ കാട്ടിക്കൂട്ടുന്നത്​ കോപ്രായങ്ങളാണെന്നാണ്​ അവർ ഫെയിസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നത്​.

മോഹൻ ലാലി​​​​െൻറ ഏറ്റവും മോശം രൂപമാണിതെന്നും ഇത്​ പോലുള്ള ഗിമ്മിക്​സ്​ കാട്ടി സിനിമയിറക്കി പ്രേക്ഷക​​​​െൻറ ​െഎ.ക്യൂ വിനെ അധിക്ഷേപിക്കരുതെന്നും എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുതെന്നും അവർ പോസ്​റ്റിൽ പറയുന്നു.

നേരത്തെ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച്​ ഇവർ രംഗത്ത്​ വന്നിരുന്നു. മമ്മൂട്ടിയും മോഹൻലാലും അവരുടെ പെൺമക്കളെ സിനിമയിലിറക്കാത്ത​െതന്താണെന്ന്​ ചോദിച്ചുള്ള പോസ്​റ്റും വൈറലായിരുന്നു. 

​ഫെയിസ്ബുക്ക്​ പോസ്​റ്റി​​​​െൻറ പൂർണ്ണരൂപം

"ഒടിയൻ" എന്നൊരു സിനിമ വരുന്നുണ്ട് പോലും. 
എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കിൽ മോഹൻലാൽ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കിൽ ഇറങ്ങിയിരിക്കുന്ന മോഹൻലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകൾ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 3-4 ദിവസമായി toilet പോകാത്ത, പോകാൻ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doesn't look better. More accurately, he looks his worst. 
മോഹൻലാൽ, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകൾ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാൻ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം. മോഹൻലാൽ 18 കിലോ അല്ല മുഴുവൻ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും "ഒടിയൻ" എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതിൽ ഒരാളെങ്കിലും എന്നോട് don't miss it എന്നു പറയാതെ ഞാൻ ആ സിനിമ കാണില്ല. സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവർത്തകർക്ക് ശ്രദ്ധ വേണ്ടത്. അല്ലാതെ ഇമ്മാതിരി publicity gimmicks കാണിച്ച് വെറുതെ പ്രേക്ഷകരുടെ IQ നെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ്.

 

Full View

 

Tags:    
News Summary - Sangeetha Lakshman against Mohanlal- Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.